ഓണം അടിപൊളിയാക്കാം; നാലു വ്യത്യസ്ത സ്‌പെഷല്‍ കിറ്റുകളുമായി സപ്ലൈകോ

Jul 31, 2026

seena

തിരുവനന്തപുരം: ഓണം അടിച്ചുപൊളിച്ച് ആഘോഷിക്കാന്‍ സ്‌പെഷല്‍ കിറ്റുകളുമായി സപ്ലൈകോ. മൂന്നു തരം കിറ്റുകളാണ് സപ്ലൈകോ പുറത്തിറക്കിയത്. അത്തംകിറ്റ്, ഉത്രാടംകിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെയാണ് കിറ്റുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

അത്തം കിറ്റില്‍ 21 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1280 രൂപ വരുന്ന സാധനങ്ങള്‍ 1000 രൂപയ്ക്കാണ് കിറ്റില്‍ ലഭിക്കുക. ഉത്രാടം കിറ്റില്‍ 25 ഇനങ്ങളാണുള്ളത്. 1880 രൂപ വിപണി വില വരുന്ന കിറ്റ് 1500 രൂപയ്ക്ക് ലഭിക്കും.

തിരുവോണം കിറ്റില്‍ 30 ഇനങ്ങളാണ് ഉള്ളത്. 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് തിരുവോണം കിറ്റിന്റെ ലഭിക്കുക. ശബരി സിഗ്‌നേച്ചര്‍ കിറ്റ് എന്ന പേരില്‍ ഒമ്പത് ശബരി ഉല്പന്നങ്ങള്‍ അടങ്ങിയ കിറ്റാണ് മറ്റൊന്ന്. ഓണക്കിറ്റുകള്‍ക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്‌ളൈകോ നല്‍കുന്നുണ്ട്. ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഓണച്ചന്ത ഓഗസ്റ്റ് എട്ടു മുതല്‍ ആരംഭിക്കും. മഞ്ഞ റേഷന്‍ കാര്‍ഡ് (എഎവൈ) ഉടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ഈ വര്‍ഷവും സൗജന്യ ഓണക്കിറ്റും വിതരണം ചെയ്യുന്നുണ്ട്.

cake tower new
LATEST NEWS
ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപയുടെ വര്‍ധനവ്

ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപയുടെ വര്‍ധനവ്

ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപയുടെ...