ശബരിമല ദർശനത്തിന് പോകുന്ന ഭക്തർ ശ്രദ്ധിക്കുക!
ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്കായി ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കുന്നു.
നവംബർ 11-ന് വൈകിട്ട് 5 മണി മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി റൂമുകൾ ബുക്ക് ചെയ്യാം.
നവംബർ 11 വൈകിട്ട് 5 മണി മുതൽ ബുക്കിംഗ് ആരംഭിക്കും.
15 ദിവസത്തേക്കുള്ള ഓൺലൈൻ റൂം ബുക്കിംഗ് ലഭ്യമാകും.
ഓരോ ദിവസത്തേക്കുമുള്ള ബുക്കിംഗ് പ്രസ്തുത ദിവസത്തിന് 15 ദിവസം മുമ്പ് രാത്രി 12 മണിക്ക് ആരംഭിക്കും.
https://www.onlinetdb.com
ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ അവസാന നിമിഷത്തെ തിരക്കും താമസസൗകര്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ നേരത്തെ തന്നെ ബുക്കിംഗ് ഉറപ്പാക്കുക.



















