ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ മണമ്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഒ.എസ്. അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. എം.എൽ.എയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാരിൻ്റെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. പൊതു മരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗത്തിനാണ് നിർവഹണ ചുമതല.
സാങ്കേതിക അനുമതി ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കി സാധ്യമായ പരമാവധി വേഗതയിൽ പ്രവൃത്തി ആരംഭിക്കും എന്ന് എം.എൽ.എ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ദിപ്പിക്കണം എന്ന പ്രദേശവാസികളുടെ നിരവധി കാലത്തെ ആഗ്രഹത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.
![]()
![]()

















