അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

Oct 2, 2026

seena

മലപ്പുറം: യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്ന മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളെ തള്ളി മുസ്ലിം ലീഗ്. യുഡിഎഫിൽ യാതൊരുവിധ അനൈക്യവുമില്ലെന്നും നിലവിൽ മുന്നണിയിലുണ്ടായ എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി വിശദമായ ചർച്ചകൾ നടത്തി എടുത്തതാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുന്നണിയിലെ പ്രധാന പദവികൾ സംബന്ധിച്ച് എടുത്ത തീരുമാനങ്ങളെല്ലാം ഉഭയകക്ഷി ചർച്ചകളിലൂടെ ധാരണയിലെത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണിയിൽ കൂടിയാലോചനകൾ അട്ടിമറിക്കപ്പെടുന്നുവെന്ന ഗുരുതര ആരോപണവുമായാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയത്. മുന്നണിയുടെ നിർണ്ണായക തീരുമാനങ്ങൾ പോലും കൺവീനറായ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. കൂടിയാലോചനകൾ കൃത്യമായി നടക്കാത്തതിനാൽ യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും മാധ്യമങ്ങൾ ചോദിക്കുമ്പോൾ കൃത്യമായ മറുപടി നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും അതിൽ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതടക്കമുള്ള തീരുമാനങ്ങൾ അർഹതപ്പെട്ട ആളുകൾക്ക് തന്നെയാണ് ലഭിച്ചതെന്നും ആർക്കും അനർഹമായി ഒന്നും നൽകിയെന്ന് താൻ പറയുന്നില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. എന്നാൽ മുന്നണിയുടെ കൺവീനർ എന്ന നിലയിൽ ഇത്തരം അതിപ്രധാനമായ വിഷയങ്ങൾ പോലും തന്നെ മുൻകൂട്ടി അറിയിക്കാത്തതിലാണ് അദ്ദേഹം കടുത്ത അമർഷം പ്രകടിപ്പിച്ചത്.

cake tower new
LATEST NEWS
ഓപ്പറേഷൻ കണ്ണൂർ മഖ്ന’ വിജയം: ആറളത്തെ വിറപ്പിച്ച മോഴയാനയെ മൂന്ന് തവണ മയക്കുവെടി വെച്ച് തളച്ചു

ഓപ്പറേഷൻ കണ്ണൂർ മഖ്ന’ വിജയം: ആറളത്തെ വിറപ്പിച്ച മോഴയാനയെ മൂന്ന് തവണ മയക്കുവെടി വെച്ച് തളച്ചു

ഇരിട്ടി: ആറളം ഫാമിലെയും സമീപത്തെ പുനരധിവാസ മേഖലയിലെയും ജനവാസ കേന്ദ്രങ്ങളെ വർഷങ്ങളായി ഭീതിയുടെ...

മേരി കോമിന് ശേഷം ആദ്യം; ബോക്‌സിങ് റിങ്ങില്‍ ചൈനയെ ഇടിച്ചിട്ട് ലവ്‌ലിന; ഇന്ത്യക്ക് 12-ാം സ്വര്‍ണം

മേരി കോമിന് ശേഷം ആദ്യം; ബോക്‌സിങ് റിങ്ങില്‍ ചൈനയെ ഇടിച്ചിട്ട് ലവ്‌ലിന; ഇന്ത്യക്ക് 12-ാം സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ബോക്‌സിങ് 75 കിലോഗ്രാം വിഭാഗത്തില്‍ ഒളിംപിക് മെഡല്‍ ജേത്രി...

‘ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല’

‘ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല’

പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരായ തന്റെ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും...