പറവൂര്‍ ഗോപിനാഥ് അനുസ്മരണവും കഥാപ്രസംഗമേളയും

Oct 9, 2021

seena

പ്രശസ്ത കഥാപ്രസംഗകന്‍ പറവൂര്‍ ഗോപിനാഥിന്റെ അനുസ്മരണവും അതോടനുബന്ധിച്ചുള്ള കഥാപ്രസംഗമേളയും ഇന്ന് മുതല്‍ ഒക്ടോബര്‍ 15 വരെ വടക്കന്‍ പറവൂരില്‍ നടക്കും. കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരെല്ലാം ഈ ദിനങ്ങളില്‍ മണ്‍മറഞ്ഞ മഹാനായ കാഥികന്‍ പറവൂര്‍ഗോപിനാഥിനെ അനുസ്മരിച്ച് സംസാരിക്കും. പറവൂര്‍ ഗോപിനാഥിന്റെ പുത്രന്‍, സാമൂഹ്യമാദ്ധ്യമങ്ങളില്‍ താരമായി മാറിയ
കണ്ണന്‍ ജീ നാഥ് പിതാവിനെ അനുസ്മരിച്ച് നടത്തുന്ന പ്രത്യേക പരിപാടിയും ഇതിനോടനുബന്ധിച്ച് നടക്കും.

കേരളത്തിലെ പ്രശസ്തരായ കാഥികര്‍ പങ്കെടുക്കുന്ന കഥാപ്രസംഗമേള 9-ാംതീയതി മുതല്‍ ആരംഭിക്കും. പ്രഗത്ഭ കാഥികരായ ഇടക്കൊച്ചി സലിംകുമാര്‍ ,പുളിമാത്ത്ശ്രീകുമാര്‍, സൂരജ്സത്യന്‍, കണ്ണന്‍ ജീ നാഥ് എന്നിവര്‍ കഥകള്‍ അവതരിപ്പിക്കും. പറവൂര്‍ഗോപിനാഥ് അവതരിപ്പിച്ച കഥാപ്രസംഗം ,അദ്ദേഹത്തിന്റെ കൊച്ചുമകള്‍ അമൃതവര്‍ഷ കണ്ണന്‍ അവതരിപ്പിക്കും.
”കണ്ണന്‍ ജീ നാഥ് കലാകാരന്‍ ”എന്ന ഫേസ്ബുക്ക് പേജില്‍ എല്ലാദിവസവും വെെകിട്ട് 7മണിക്ക് പരിപാടികള്‍ തത്സമയം കാണാം.

cake tower new
LATEST NEWS
തിരു. കുറ്റിച്ചലിലെ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

തിരു. കുറ്റിച്ചലിലെ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: കുറ്റിച്ചലിലെ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന്...