പയ്യന്നൂരിൽ പാചകവാതക ടാങ്കർ ചായക്കടയിലേക്ക് ഇടിച്ചുകയറി; വൻ ദുരന്തം ഒഴിവായി

Nov 18, 2026

പയ്യന്നൂർ: നിയന്ത്രണം വിട്ട പാചകവാതക ടാങ്കർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവായി. കണ്ടോത്ത് പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 4.45-ഓടെയാണ് സംഭവം. മംഗലാപുരത്ത് നിന്നും പാചകവാതകവുമായി എത്തിയ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിനകത്ത് കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റ ഡ്രൈവറെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ സമയമായതിനാൽ കടയിൽ ആളുകളില്ലാതിരുന്നതും ടാങ്കറിന് ചോർച്ചയില്ലാത്തതും മൂലം വലിയ ദുരന്തം ഒഴിവായി. ടാങ്കറിൽ നിന്നും വാതക ചോർച്ചയില്ലെന്ന് ഫയർഫോഴ്സ് അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. സംഭവത്തിൽ മറ്റ് ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

LATEST NEWS
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്; സുഹൈലിനെ പുറത്താക്കി കോണ്‍ഗ്രസ്

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്; സുഹൈലിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡിസിസി അംഗം സുഹൈല്‍ ഷാജഹാനെ കോണ്‍ഗ്രസില്‍...

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ നേതാവിനെ ജീവനോടെ പിടികൂടാന്‍ സുരക്ഷാ സേന

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ നേതാവിനെ ജീവനോടെ പിടികൂടാന്‍ സുരക്ഷാ സേന

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍....