കിളിമാനൂർ: ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് പഴയകുന്നുമ്മേൽ പഞ്ചായത്ത് തുടക്കം കുറിച്ചു. മുഖ്യമന്ത്രിയുടെ രണ്ടാം നൂറ്ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അടയമൺ ഏലയിൽ ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു.
ഓരോ കേരളീയനിലും കാർഷിക സംസ്കാരം ഉണർത്തി അത് വഴി സ്ഥായിയായ നിലനിൽക്കുന്ന ഒരു കാർഷിക മേഖല കേരളത്തിൽ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിഷരഹിത ജൈവ പച്ചക്കറി ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത ആർജിക്കുകയാണ് ലക്ഷ്യം. പരിപാടിക്ക് പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. വി. ഷീബ, സ്ഥിരസമിതി അദ്ധ്യക്ഷന്മാരായ ജി.എൽ.അജീഷ്, എസ്.സിബി, എൻ.സലിൽ, ശ്യാം നാഥ്, സുമ സുനിൽ, ഗിരിജ കുമാരി, ഷീജ സുബൈർ, പി.ഹരീഷ്, കൃഷി ഓഫീസർ ബീന അശോക്, അടയമൺ മുരളി, സുമാനസൻ എന്നിവർ പങ്കെടുത്തു.


















