ക്രിസ്മസ്, പുതുവത്സര സമ്മാനം: 2000 രൂപ ക്ഷേമ പെൻഷൻ 15 മുതൽ

Dec 3, 2025

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.

പെൻഷൻ വിതരണത്തിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
‘സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയക്കാരനാകേണ്ട’; മാര്‍പാപ്പയെ കടന്നാക്രമിച്ച് ട്രംപ്

‘സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയക്കാരനാകേണ്ട’; മാര്‍പാപ്പയെ കടന്നാക്രമിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ലിയോ പതിനാലാമന്‍...

മാലിന്യക്കൂമ്പാരത്തിനിടയിൽ തിളങ്ങിയത് രണ്ട് പവൻ സ്വർണം! ആ സത്യസന്ധതയ്ക്ക് മുന്നിൽ നാട് കൈയ്യടിക്കുന്നു

മാലിന്യക്കൂമ്പാരത്തിനിടയിൽ തിളങ്ങിയത് രണ്ട് പവൻ സ്വർണം! ആ സത്യസന്ധതയ്ക്ക് മുന്നിൽ നാട് കൈയ്യടിക്കുന്നു

ചുട്ടുപൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും വകവെക്കാതെ നമ്മുടെ വീടുകളിൽ എത്തി മാലിന്യം...