തിരുവനന്തപുരം.നവകേരള സദസ് ആരംഭിച്ചതിന് പിന്നാലെ മൂന്നു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക കൂടി അനുവദിച്ചു സർക്കാർ. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷനാണ് ധനവകുപ്പ് പണം അനുവദിച്ചത്. ഒരു മാസത്തെ കുടിശിക കഴിഞ്ഞ ദിവസവും അനുവദിച്ചിരുന്നു. ഇന്ദിര ഗാന്ധി ദേശീയ വാർദ്ധക്യ – വികലാംഗ – വിധവാ പെൻഷനുള്ള സംസ്ഥാന വിഹിതവും അനുവദിച്ചിട്ടുണ്ട്. പെൻഷൻ മുടങ്ങിയത് സർക്കാരിനെതിരെ പ്രതിപക്ഷം വലിയ ആയുധമാക്കിയിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പെൻഷൻ മുടങ്ങിയത്.

കെ ആർ ടി എ ഒരുക്കുന്ന സ്വപ്നക്കൂടിന് തറക്കല്ലിട്ടു
കിളിമാനൂർ: കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഭിന്നശേഷി സൗഹൃദ വീട്...