തിരുവനന്തപുരം: മുടങ്ങിയ ക്ഷേമപെന്‍ഷന്‍ വിതരണം ഡിസംബര്‍ രണ്ടാം വാരം മുതല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. രണ്ടു മാസത്തെ തുക ഒരുമിച്ച് നല്‍കും. ഇതിനായി 1800 കോടി ധനവകുപ്പ് അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസത്തെ പെന്‍ഷനാണ് മുടങ്ങിയത്. 61 ലക്ഷം ഗുണഭോക്താക്കളാണ് പെന്‍ഷന് അര്‍ഹതയുള്ളത്.
പെന്‍ഷന്‍ വിതരണത്തിന് പണം കണ്ടെത്തുന്നതിനായി 2000 കോടി കടമെടുക്കാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴും മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതിനെല്ലാം പണം ധൂര്‍ത്തടിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.
















