കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മേഖലാ വില്ലേജ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കച്ചരിനടയിൽ സാമൂഹ്യ പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. സംരക്ഷണസദസ്സ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം ചെയ്തു. കർഷകതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വില്ലേജ് കമ്മിറ്റി സെക്രട്ടറി എസ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് വില്ലേജ് കമ്മിറ്റി സെക്രട്ടറി എം സതീഷ് ശർമ്മ സ്വാഗതം പറഞ്ഞു. കർഷകതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി ആർ രാജു, ഈസ്റ്റ് വില്ലേജ് കമ്മിറ്റി ചെയർമാൻ ബിജു എന്നിവർ അഭിവാദ്യം ചെയ്തു. വെസ്റ്റ് വില്ലേജ് കമ്മിറ്റി ചെയർമാൻ വി. വിശ്വംഭരൻ നന്ദിയും പറഞ്ഞു.
ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ...
















