പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് ശശി എംഎൽഎ

Nov 12, 2022

seena

അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വി. ശശി എംഎൽഎ നിർവഹിച്ചു. ഒന്നരക്കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് എംഎൽഎ നാടിന് സമർപ്പിച്ചത്. കുടിവെള്ള പദ്ധതി, ആറാട്ട്കടവ് നടപ്പാതയും ഫുട്പാത്തും , ഹൈമാവതിവിളാകം റോഡ്, ശാസ്താംനട റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. അതോടൊപ്പം പുതുതായി നിർമ്മിക്കുന്ന സ്മാർട്ട്‌ അംഗൻവാടി കെട്ടിടത്തിന്റെ  തറക്കല്ലിടലും ശിലാസ്ഥാപനവും എം. എൽ. എ നിർവഹിച്ചു. മൂന്ന് മാസത്തിനുള്ളിൽ കെട്ടിടനിർമ്മാണം പൂർത്തിയാകും.

പരിപാടിയിൽ എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയ കയർ തൊഴിലാളികളുടെ മക്കളെ കയർഫെഡ് ചെയർമാൻ എൻ. സായികുമാർ ആദരിച്ചു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ.അനിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തൃതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

cake tower new
LATEST NEWS
അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

പാലക്കാട്: നാടിനെ നടുക്കിയ അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭവാനിപ്പുഴയിൽ...

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് തന്നെ തേടി ബാംഗ്ലൂര്‍ ഡെയ്‌സ് എത്തിയതെന്ന് നടി...

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പിണറായി...