ശുദ്ധ പെട്രോള്‍ നല്‍കില്ലെന്ന് കമ്പനികള്‍; പിന്നെ എങ്ങനെ എഥനോള്‍ പരിശോധിക്കും? സര്‍ക്കാര്‍ പ്രതിസന്ധിയില്‍

Nov 21, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാനുള്ള നീക്കം പ്രതിസന്ധിയില്‍. സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ച സാംപിളുകളുടെ താരതമ്യ പരിശോധനയ്ക്കാവശ്യമായ ശുദ്ധ പെട്രോള്‍ നല്‍കില്ലെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. രാസപരിശോധനയ്ക്ക് ആവശ്യമായ 100 ശതമാനം ശുദ്ധമായ പെട്രോള്‍ ലഭിക്കാത്തതാണ് സര്‍ക്കാര്‍ അംഗീകൃത ലാബുകളെ പ്രതിസന്ധിയിലാക്കുന്നത്.

നിലവില്‍ വിതരണം ചെയ്യുന്ന 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ മാത്രമേ പരിശോധനയ്ക്കായി നല്‍കാനാകൂ എന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍. ഇതോടെ കേരളത്തിലെ 13 പമ്പുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഫലമില്ലാതെ നഷ്ടമായേക്കും. ശേഖരിച്ച സാംപിളുകളുടെ കാലാവധി 18 ദിവസത്തിനകം തീരും.

ശുദ്ധ പെട്രോള്‍ നല്‍കുന്നതിന് കേന്ദ്രത്തിന്റെ വിലക്കുണ്ടെന്ന് ഐഒസി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. ആദ്യം കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബ് അധികൃതരും പിന്നാലെ ഭക്ഷ്യവകുപ്പും രേഖാമൂലം കത്തയച്ചെങ്കിലും നല്‍കാനാവില്ലെന്ന നിലപാടിലാണ് എണ്ണകമ്പനി. ഇതോടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ലാബുകളിലുള്ള സാംപിളുകളുടെ തുടര്‍പരിശോധന നിലച്ചു. 100 ശതമാനം ശുദ്ധമായ പെട്രോള്‍ ലഭിച്ചാല്‍ മാത്രമേ ശേഖരിച്ച സാമ്പിളുകളിലെ എഥനോളിന്റെ അളവ് കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കൂ.

ഈ മാസം ഒന്‍പതിനാണ് സിവില്‍ സപ്ലൈസ് വകുപ്പ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ വ്യാപക പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചത്. നേരത്തെ ശുദ്ധമായ പെട്രോള്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ അംഗീകൃത ലാബുകള്‍ എണ്ണക്കമ്പനികളെ സമീപിച്ചിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പ് ഔദ്യോഗികമായി കത്തയച്ചാല്‍ പെട്രോള്‍ നല്‍കാമെന്നായിരുന്നു കമ്പനികള്‍ ആദ്യം അറിയിച്ചത്.

LATEST NEWS
ട്രെയിനിനുള്ളില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തുകൊന്നു; മൃതദേഹം യാര്‍ഡിലെ കോച്ചിനുള്ളില്‍; 31 കാരന്‍ പിടിയില്‍

ട്രെയിനിനുള്ളില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തുകൊന്നു; മൃതദേഹം യാര്‍ഡിലെ കോച്ചിനുള്ളില്‍; 31 കാരന്‍ പിടിയില്‍

ചെന്നൈ: നാഗര്‍കോവല്‍ ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍...

സ്വർണക്കോലത്തിൽ എഴുന്നള്ളിപ്പ്, ​ഗുരുവായൂർ ഏകാദശിയുടെ ഐതിഹ്യമെന്ത്?; അറിയാം വ്രതവും അനുഷ്ഠാനങ്ങളും

സ്വർണക്കോലത്തിൽ എഴുന്നള്ളിപ്പ്, ​ഗുരുവായൂർ ഏകാദശിയുടെ ഐതിഹ്യമെന്ത്?; അറിയാം വ്രതവും അനുഷ്ഠാനങ്ങളും

ഭക്തിയും വ്രതാനുഷ്ഠാനവും സംഗീതവും ദീപാരാധനയും ഒത്തുചേരുന്ന കേരളത്തിലെ പ്രധാന വൈഷ്ണവ...