പെട്രോൾ ബോംബെറിഞ്ഞ് കൊലപാതകശ്രമം നടത്തിയ കേസിലെ പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ

Dec 28, 2021

കല്ലമ്പലം: പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കെലപാത ശ്രമം നടത്തിയ കേസിലെ പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. പാരിപ്പള്ളി , കിഴക്കനേല ,സുനിത മന്ദിരത്തിൽ വിഷ്ണുപ്രസാദ് (24)നെയാണ് കല്ലമ്പലം പോലീസ് പിടികൂടിയത്. 2018 ഡിസംബർ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭം വം നടന്നത്. കല്ലമ്പലം മുത്താന കൊടുവേലിക്കോണത്ത് പ്രവർത്തിക്കുന്ന കെ.വി.എം ബ്രദേഴ്സ് ക്ലബിളിൽ പെട്രോൾ ബോംബെറിഞ്ഞ ശേഷം ക്ലബ് ഭാരവാഹികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതി മൂന്ന് വർഷക്കാലമായി വിവിധ പ്രദേശങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഒപ്പറേഷൻ ഡ്രോജൻ്റെ ഭാഗമായി വർക്കല ഡി.വൈ.എസ് .പി നിയാസ്.പിക്ക് പ്രതി കടമ്പാട്ടുകോണത്ത് എത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ്.ഐയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ ,ചന്ദ്രശേഖർ , വിജയകുമാർ ജി.എസ്.ഐ ജയൻ എ.എസ്.ഐ നജീബ് സി.പി.ഒ മാരായ വിനോദ് , ഹരിമോൻ , പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തത്. 2108 ലെ മറ്റൊരു കൊലപാതക കേസിലെ വിചാരണ പ്രതി കൂടിയാണ് വിഷ്ണു പ്രസാദ് എന്ന് പൊലീസ് അറിയിച്ചു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

cake tower new
LATEST NEWS
‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

ഇന്ന് പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുള്ള നടനാണ് വിജയ് സേതുപതി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച്...