പെട്രോള്‍, ഡീസല്‍, മദ്യം: നാളെമുതല്‍ വില കൂടും, വാഹന-ഭൂനികുതിയും കൂടും

Mar 31, 2023

seena

പുതിയ സാമ്പത്തികവര്‍ഷത്തിലേക്കു കടക്കുമ്പോഴുണ്ടാവുന്ന പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ ഇന്ധന സെസ് ആയി രണ്ടുരൂപ ഈടാക്കുന്നതോടെ പെട്രോള്‍, ഡീസല്‍ വില കൂടും. 500 രൂപമുതല്‍ 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപയും ആയിരത്തിനു മുകളിലുള്ളവയ്ക്ക് 40 രൂപയും കൂടും. സാമൂഹികസുരക്ഷാ സെസ് ആയാണ് വര്‍ധന.

അഞ്ചുലക്ഷംമുതല്‍ 15 ലക്ഷംവരെ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ടുശതമാനം നികുതി കൂടും. രണ്ടുലക്ഷംവരെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി രണ്ടുശതമാനം ഉയര്‍ത്തി. ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ ഫീസ് എന്നിവയും കൂട്ടി. അഞ്ചുലക്ഷംവരെ വിലയുള്ള കാറുകള്‍ക്ക് ഒരുശതമാനം നികുതി വര്‍ധന. റോഡ് സുരക്ഷാ സെസും കൂടും.

ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിക്കും. സറണ്ടര്‍ ഓഫ് ലീസ് ആധാരത്തിന്റെ രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയാകും. കെട്ടിടനമ്പര്‍ ലഭിച്ച് ആറുമാസത്തിനുള്ളില്‍ കൈമാറ്റം ചെയ്യുന്ന ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുമുള്ള മുദ്രവില ഏഴുശതമാനമാകും. ഗഹാന് 100 രൂപ സര്‍വീസ് ചാര്‍ജ്.

കെട്ടിടനിര്‍മാണ പെര്‍മിറ്റ് അപേക്ഷാ, പരിശോധന എന്നിവയുടെ ഫീസ് കൂടും. നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. കെട്ടിടനികുതി അടയ്ക്കാത്തതിനുള്ള പിഴ രണ്ടുശതമാനമാകും. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും അവയ്ക്കുകീഴിലെ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്കും കെട്ടിടനികുതി നല്‍കണം.

cake tower new
LATEST NEWS