മെഡിക്കൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള നീറ്റ് – പി ജി ആദ്യ റൗണ്ട് അലോട്ട്മെന്റ് ഫലം ഈ മാസം 20 ന് പ്രഖ്യാപിക്കും. മെഡിക്കൽ കൗൺസിൽ കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അലോട്ട്മെന്റിൽ ഉൾപ്പെട്ടവർക്ക് 21 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ബന്ധപ്പെട്ട കോളജുകളിൽ എത്തി പ്രവേശനം നേടാം.
രണ്ടാം ഘട്ട നടപടികൾ അടുത്ത മാസം രണ്ടിന് ആരംഭിക്കും. അലോട്ട്മെന്റ് ഫലം ഡിസംബർ 10 ന് ആണ് പ്രസിദ്ധീകരിക്കുന്നത്. രണ്ടാം റൗണ്ട് അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് 11 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ കോളജുകളിൽ എത്തി പ്രവേശനം നേടണം. മൂന്നാം ഘട്ട പ്രവേശന നടപടികൾ ഡിസംബർ 23 ന് ആരംഭിക്കും. അലോട്ട്മെന്റ് ഫലം 31 ന് പ്രസിദ്ധീകരിക്കും. ജനുവരി 1 മുതൽ 8 വരെയുള്ള തീയതികളിൽ കോളജുകളിൽ എത്തി അഡ്മിഷൻ നേടണം.
ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്‌ട്രെ വേക്കൻസി റൗണ്ട് അടുത്ത വർഷം ജനുവരി 13ന് തുടങ്ങും. അലോട്ട്മെന്റ് ഫലം 21 ന് പ്രഖ്യാപിക്കും. ജനുവരി 22 നും 31നും ഇടയിൽ കോളജിൽ എത്തി പ്രവേശനം നേടണം.
![]()
![]()

















