തലസ്ഥാനത്തെ കുപ്രസിദ്ധ കുറ്റവാളി പോലീസ് പിടിയിൽ

Dec 21, 2022

seena

തിരുവനന്തപുരം: തലസ്ഥാനത്തെ കുപ്രസിദ്ധ കുറ്റവാളിയായ ഫാന്‍റം പൈലി എന്നു വിളിക്കുന്ന ഷാജിയെ വർക്കല പൊലീസ് പിടികൂടി. തിരുവമ്പാടി ഗുലാബ് മൻസിലിൽ ഷാജി (40) യെ കാപ്പ നിയമപ്രകാരമാണ് വർക്കല പൊലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഷാജിയെ പൊലീസ് വഴിയിൽ വച്ച് കാണുകയായിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ ഫാന്‍റം പൈലി രക്ഷപ്പെടാൻ നോക്കിയെങ്കിലും പൊലീസ് സാഹസികമായി കീഴക്കുകയായിരുന്നു.

ഓട്ടോ റിക്ഷയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. 60 ൽ അധികം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയാണ് ഇപ്പോൾ പിടിയിലായ ഫാന്‍റം പൈലിയെന്ന് അറിയപ്പെടുന്ന ഷാജിയെന്ന് വർക്കല പൊലീസ് പറഞ്ഞു.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...