പോക്കറ്റടിച്ച പഴ്‌സില്‍ നിന്ന് പണം മാത്രമെടുത്തു; രേഖകള്‍ തപാലില്‍ അയച്ച് അജ്ഞാതന്‍

Jan 4, 2023

seena

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് നഷ്ടപ്പെട്ട പഴ്‌സില്‍ നിന്നു പണം മാത്രമെടുത്ത് രേഖകള്‍ ഉടമയ്ക്കു തപാലില്‍ അയച്ചുകൊടുത്ത് അജ്ഞാതന്‍. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി പുളിക്കല്‍ സാബിത്തിനാണ് രേഖകള്‍ തിരിച്ചുകിട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രാത്രി 8.30ന് ചെന്നൈയിലേക്ക് പോകാനായി ട്രെയിനില്‍ കയറുന്നതിനിടെയാണ് പോക്കറ്റില്‍ നിന്ന് പഴ്‌സ് നഷ്ടമായത്. 14000 രൂപയും രേഖകളും പഴ്‌സിലുണ്ടായിരുന്നു. പഴ്‌സില്‍ ഉണ്ടായിരുന്ന രേഖകള്‍ ഇന്നലെയാണു തപാലില്‍ വീട്ടിലെത്തിയത്. ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയാണു തിരിച്ചു കിട്ടിയത്.

cake tower new
LATEST NEWS
‘എങ്ങനെ മനസു വന്നു’, ഒപ്പം നടന്നവരെ ചതിക്കുഴിയില്‍ വീഴ്ത്തി; ശ്രീഹരി കോളജിലെ ചടങ്ങുകളില്‍ പ്രധാന ഫോട്ടോഗ്രാഫര്‍

‘എങ്ങനെ മനസു വന്നു’, ഒപ്പം നടന്നവരെ ചതിക്കുഴിയില്‍ വീഴ്ത്തി; ശ്രീഹരി കോളജിലെ ചടങ്ങുകളില്‍ പ്രധാന ഫോട്ടോഗ്രാഫര്‍

സഹപാഠികള്‍ ആവശ്യപ്പെടുമ്പോള്‍ മികച്ച ഫോട്ടോകളും വിഡിയോകളും ശ്രീഹരി എടുത്തു കൊടുക്കാറുണ്ട്....

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍...