കേരളം സ്ത്രീധനം ചോദിച്ചാല്‍ താന്‍ പോടോ എന്ന് പെണ്‍കുട്ടികള്‍ പറയണം; മുഖ്യമന്ത്രി

Dec 7, 2023

seena

തൃശൂര്‍: സ്ത്രീധനം തന്നാലെ തന്നെ വിവാഹം കഴിക്കൂ എന്ന് പറയുന്ന ആളോട് താന്‍ പോടോ എന്ന് പറയുന്ന കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നമ്മുടെ സമൂഹത്തിന്റെ പൊതുബോധമായി മാറണം. ആ കുട്ടിക്ക് അതിനനുസരിച്ചുള്ള പിന്തുണ രക്ഷിതാക്കള്‍ നല്‍കണം. യുവ ഡോക്ടറുടെ ആത്മഹത്യ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും ഇതില്‍ നിയമപരമായി ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്നത്തെ പൊതുസമൂഹത്തില്‍ മിശ്രവിവാഹം തടയാന്‍ ആര്‍ക്കും കഴിയില്ല. ധാരാളം വിവാഹം അത്തരത്തില്‍ നടക്കുന്നുണ്ട്. മിശ്രവിവാഹ ബ്യൂറോ നടത്തുന്ന സംഘടനയല്ല ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും. ഇഷ്ടമുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും വിവാഹം ചെയ്യുന്നത് ആര്‍ക്കും തടയാനാവില്ല. അത് തടഞ്ഞ് കളയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അതൊന്നും സാധിക്കുന്ന കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

cake tower new
LATEST NEWS
ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍...

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

കോയമ്പത്തൂര്‍: തെരുവില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ...