വീട്ടിൽ നിന്ന് നടന്ന് ബൂത്തിലേക്ക്, വഴിയിൽ കണ്ടവരോട് കുശലാന്വേഷണം; വരി നിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രി

Apr 26, 2024

seena

കണ്ണൂര്‍: കുടുംബസമേതം എത്തി വോട്ട് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയത്. പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.

പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും വോട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും അദ്ദേഹം വീട്ടിൽ നിന്ന് കാൽനടയായാണ് ബൂത്തിൽ എത്തിയത്. വഴിയിൽ കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമായിരുന്നു നടത്തം.

മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയപ്പോൾ ബൂത്തിൽ നീണ്ട ക്യൂ ഉണ്ടായിരുന്നു. നേരിട്ട് വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറാൻ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിക്ക് മുന്നിൽ ഇരുപതോളം പേരുണ്ടായിരുന്നു. ക്യൂവിൽ തനിക്കൊപ്പം നിന്നവരോട് മുഖ്യമന്ത്രി വിശേഷം ചോദിച്ചു.

cake tower new
LATEST NEWS