ബഡ്ജറ്റിൽ ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, പല മേഖലയിലും വിഹിതം വെട്ടികുറച്ചു

Jun 19, 2026

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രി വിഡി സതീശന്റെ സാമ്പത്തിക അപകടാവസ്ഥ പരാമർശം രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും 6000 കോടി ട്രഷറിയിൽ ബാക്കിവച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് സർക്കാരിന്റെ ബഡ്ജറ്റിൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എൽഡിഎഫ് സർക്കാരിന്റെ ബഡ്ജറ്റിലെ മുൻ പ്രഖ്യാപനങ്ങൾ പേര് മാറ്റി പുതിയതായി പ്രഖ്യാപിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ധവളപത്രം സർക്കാരിന്റെ മുൻകൂർ ജാമ്യം എടുക്കലായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം സാമ്പത്തിക സ്ഥിതി മോശമ്മല്ലാതിരുന്നിട്ടും ബഡ്ജറ്റിൽ ജനക്ഷേമ പ്രഖ്യാപനങ്ങളിൽ നിന്നും പിൻവാങ്ങുന്നതാണ് കണ്ടതെന്നും കൂട്ടിച്ചേർത്തു. ജനക്ഷേമ കാര്യത്തിൽ നേരത്തെയുള്ള ബഡ്ജറ്റ് വിഹിതം പല പലമേഖലയിലും വെട്ടികുറച്ചു. കാർഷികമേഖലയ്ക്ക് ആശ്വസകരമായ പ്രഖ്യാപനങ്ങൾ ഇല്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം എൽഡിഎഫ് സർക്കാരിന്റെ അതിദാരിദ്ര്യ നിർമാജനത്തെ കുറിച്ച് ബഡ്ജറ്റിൽ പരാമർശമില്ലെന്നും വിമർശിച്ചു.

cake tower new
LATEST NEWS