ആറ്റിങ്ങൽ: കോടതി ഉത്തരവ് നിലവിലിരിക്കെ അയൽവാസികളും ഗുണ്ടകളും ചേർന്ന് മതിൽ ഇടിച്ചു നിരത്തിയതായി പരാതി. റിട്ടയെർഡ് കെഎസ്ആർടിസി ഡ്രൈവർ ആറ്റിങ്ങൽ വിളയിന്മൂല കൊടുമൺ ജി വി നിവാസിൽ ഉദയകുമാറിന്റെ 50 വർഷത്തോളം പഴക്കമുള്ള മതിലാണ് അയൽവാസികളും ഗുണ്ടകളും ചേർന്ന് ഇടിച്ചു നിരത്തിയത്. ഉദയകുമാറിന്റെ വസ്തുവിന്റെ തെക്കുവശത്തുള്ള മതിലിടിക്കരുതെന്ന്
ആറ്റിങ്ങൽ മുൻസിഫ് കോടതിയുടെ നിരോധന ഉത്തരവ് ഉണ്ടായിരിക്കെയാണ് അയൽവാസികളുടെ നേതൃത്വത്തിൽ അക്രമം നടന്നത്.
സിസിടിവി ക്യാമറ മറച്ചിട്ടായിരുന്നു മതിലിടിച്ചത്. 50 മീറ്ററോളം നീളത്തിലുള്ള മതിലാണ് നശിപ്പിച്ചത്. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി ഉദയകുമാർ പരാതിയിൽ പറയുന്നു.