കല്ലമ്പലം: പള്ളിക്കൽ ഗ്രാമ ഞ്ചായത്ത് വയോജന ക്ലബ്ബിൽ ആയുർവേദ മെഡിക്കൽ പരിശോധനയും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം മാധവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ഷീബ എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ബിജു എസ് എസ്, വാർഡ് മെമ്പർ നൂർജഹാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡോക്ടർ ഡോക്ടർ ഈന.ഡി വയോജനങ്ങളെ പരിശോധിക്കുകയും ആരോഗ്യബോധവത്കരണ ക്ലാസ് എടുക്കുകയും ചെയ്തു. വയോജന ക്ലബ് കെയർടേക്കർ എൻ ഷെറീന നന്ദി രേഖപെടുത്തി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാം; പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാന്‍ അവസരം. കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ്...