പ്ലസ് വൺ പ്രവേശനം; ഇന്ന് വൈകീട്ട് നാലിനകം ഫീസടച്ച് പ്രവേശനം നേടണം, രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ മുതൽ

Jul 8, 2025

തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ഇന്ന് ( ചൊവ്വാഴ്ച) വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്‌മെന്റിൽ 35,947പേരാണ് ഇടംനേടിയത്. 53,789 അപേക്ഷകളാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്. ഇതിൽ 6,254 പേർ മറ്റു ജില്ലകളിൽകൂടി അപേക്ഷിച്ചവരാണ്. അലോട്ട്‌മെന്റ് ലഭിച്ച മുഴുവൻ വിദ്യാർഥികളും പ്രവേശനം നേടിയാലും 22,114 മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞുകിടക്കും.

അലോട്ട്മെന്റ് വിവരം https://hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പ്രവേശനം ലഭിക്കാത്തവർക്ക് ഒമ്പതുമുതൽ 11വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിക്കാം. 16ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്ന് ഒഴിവുള്ള സീറ്റിൽ സ്പോട്ട് അഡ്മിഷന് അവസരം നൽകും. ഇതുവരെ മെറിറ്റിൽ 2,68,584 വിദ്യാർഥികൾ പ്രവേശനം നേടി. അൺ എയ്ഡഡ് ഉൾപ്പെടെ ആകെ 3,48,906 പേരാണ് പ്ലസ് വണ്ണിൽ പ്രവേശനം നേടിയത്.

cake tower new
LATEST NEWS
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും, ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും; ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് ബജറ്റ്

വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും, ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും; ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താന്‍ ഭൂപരിഷ്‌കരണം 2...