മൈസൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജംഗിള്‍ സഫാരി. കാക്കി പാന്റും കറുത്ത തൊപ്പിയും ടീ ഷര്‍ട്ടും ജാക്കറ്റും ധരിച്ചാണ് മോദി സഫാരിക്കെത്തിയത്.ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘പ്രോജക്ട് ടൈഗര്‍’ പദ്ധതിയുടെ 50ാം വാര്‍ഷിക പരിപാടിയുടെ ഭാഗമായാണ് മോദി ബന്ദിപ്പൂരിലെത്തിയത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുവ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തിറക്കും. ബന്ദിപ്പൂരിലെത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. നേരത്തെ ഇന്ദിരാ ഗാന്ധിയും ബന്ദിപ്പൂരിലെത്തിയിരുന്നു. തമിഴ്നാട്ടിലെ മുതുമലൈ കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും മോദി സന്ദര്‍ശിച്ചു.


















