വായ്പ കൂടുതല്‍ ചെലവേറിയതാകും; പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാനിരക്ക് കൂട്ടി

Aug 1, 2024

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാനിരക്ക് കൂട്ടി. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. വിവിധ വായ്പകളുടെ പലിശനിരക്കില്‍ അഞ്ചു ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഉപഭോക്താക്കളുടെ വായ്പ കൂടുതല്‍ ചെലവേറിയതാകും.

ഒരു വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് 8.85 ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായി ഉയര്‍ന്നു. വാഹന, വ്യക്തിഗത അടക്കമുള്ള മിക്ക ഉപഭോക്തൃ വായ്പകള്‍ക്കും പലിശനിരക്ക് നിശ്ചയിക്കാന്‍ ഉപയോഗിക്കുന്നത് ഒരു വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് ആണ്. മൂന്ന് വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് 9.20 ശതമാനമായാണ് ഉയര്‍ന്നത്. വിവിധ കാലാവധിയുള്ള മറ്റു എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കും ഉയര്‍ന്നിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വന്നു.

LATEST NEWS