കിളിമാനൂർ: അർദ്ധരാത്രി മാലിന്യം തള്ളൽ, വാഹനം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. പോങ്ങനാട് കളത്തറ മുക്കിന് സമീപം ഇന്നലെ രാത്രി 11:30 മണിയോടുകൂടിയാണ് സംഭവം. കോഴി വേസ്റ്റും ഹോട്ടൽ മാലിന്യങ്ങളുമായി എത്തിയ വാഹനം പതിവ് പോലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ ശ്രമിക്കവേ നാട്ടുകാർ പിടികൂടി. വാഹനത്തിനെ തടഞ്ഞുനിർത്തി കിളിമാനൂർ പോലീസിന് കൈമാറി. തുടർന്ന് സ്റ്റേഷനിൽ എത്തി പരാതിയും നൽകി. സംഭവത്തിൽ കിളിമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...
















