15-കാരിയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടനായ ജ്യോത്സ്യന്‍ പിടിയില്‍

Jul 28, 2023

seena

കോട്ടയം: വൈക്കത്ത് 15-കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജോത്സ്യനും വിമുക്തഭടനുമായ ടി.വിപുരം സ്വദേശി സുദര്‍ശനന്‍ (56) പോലീസിന്റെ പിടിയിലായി. 2022 നവംബര്‍ മുതല്‍ വൈക്കം ടി.വി.പുരം സ്വദേശിയായ ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് ആരോപണം.

വിവരം പുറത്തുപറഞ്ഞാല്‍ അതിജീവതയുടെ കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ഈ വിവരം കൂട്ടുകാരികളോടും ക്ലാസ് ടീച്ചറോട് പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് പട്ടികജാതി വകുപ്പിലും വൈക്കം പോലീസിലും വിവരം അറിയിച്ചത്.

ജൂലായ് 12-ന് പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ അതിജീവിതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണവും സ്വാധീനവുമുള്ള പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള അവസരം പോലീസാണ് ആദ്യം നല്‍കിയതെന്ന്‌ കുടുംബം ആരോപിച്ചു.

cake tower new
LATEST NEWS
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം...