പോക്സോ കേസ് പ്രതികളെ വെറുതെ വിട്ടു

Dec 1, 2022

seena

2020 ൽ ലോക്‌ഡൗൺ കാലഘട്ടത്തിൽ പൂജപ്പുര പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയായ ശ്രീജിത്ത്‌ഉണ്ണിയും കൂട്ടാളികളുമടക്കം ആറുപേരെയാണ് വെറുതെ വിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ചു പൂജപ്പുര പോലീസ് രജിസ്റ്റർ ചെയ്ത ക്രൈമിൽ, 600 ദിവസത്തിലധികം ഒന്നാം പ്രതിയായ ശ്രീജിത്ത്‌ഉണ്ണിക്ക് ജാമ്യം നിഷേധിച്ചു വിചാരണ നടന്ന് വരവേയാണ് ശ്രീജിത്ത്‌ഉണ്ണിയടക്കം ആറുപ്രതികളെ തിരുവനന്തപുരം അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ഷിബു എം പി വെറുതെ വിട്ടത്. ഒന്നാം പ്രതി ശ്രീജിത്ത്‌ഉണ്ണിക്ക് വേണ്ടി അഡ്വക്കേറ്റ് എം. എസ് ഫൈസി, രമ്യ. ആർ, നൈഷി. സി ആർ എന്നിവർ ഹാജരായി.

cake tower new
LATEST NEWS