പോക്‌സോ-ബാലനീതി നിയമം: സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ യോഗം നാളെ

Nov 17, 2021

പോക്‌സോ-ബാലനീതി നിയമവുമായി ബന്ധപ്പെട്ട് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ്‌സ്ബ്യൂറോയിലെയും ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരുമായി സംസ്ഥാനബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം നാളെ (നവംബർ 18) നടക്കും. വെള്ളയമ്പലം സോഷ്യൽ സർവീസ് സൊസൈറ്റി കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് യോഗം. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ കെ.വി മനോജ് കുമാർ ആമുഖ പ്രഭാഷണം നടത്തും.

പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനായി ബാലാവകാശ കമ്മീഷൻ നൽകുന്ന മാതൃകാ ചോദ്യാവലിയും വിവരലഭ്യതയിലുണ്ടാകുന്ന പോരായ്മകളും യോഗത്തിൽ വിലയിരുത്തും. 2020ൽ ഭേദഗതി വരുത്തിയ പോക്‌സോ നിയമം ചർച്ച ചെയ്യും. അപ്രകാരം ജുവനൈൽ ജസ്റ്റിസ് സെൽ തയാറാക്കിയ പ്രത്യേക ചോദ്യാവലി യോഗത്തിൽ അംഗീകരിക്കും. ഓരോ മാസവും ഈ ചോദ്യാവലി പ്രകാരമുള്ള വിവരങ്ങൾ ബാലാവകാശ കമ്മീഷനിൽ ലഭ്യമാക്കുന്നതിനുള്ള തുടർനടപടികളും യോഗത്തിൽ ചർച്ചയാകും.

കമ്മീഷൻ മെമ്പർമാരായ ബബിതാ ബൽരാജ്, കെ.നസീർ, സീനിയർ ടെക്‌നിക്കൽ ഓഫീസർ ആൽഫ്രഡ് ജെ.ജോർജ്, സെക്രട്ടറി അനിതാ ദാമോദരൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.

LATEST NEWS
ഐബി ഉദ്യോഗസ്ഥയുടെ മരണം; ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല, സംശയമെന്ന് പിതാവ്

ഐബി ഉദ്യോഗസ്ഥയുടെ മരണം; ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല, സംശയമെന്ന് പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം...