പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

Jul 2, 2026

പരിയാരം: പതിനൊന്ന് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിരമിച്ച സബ് ഇൻസ്‌പെക്ടർ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൾ സ്വദേശിയായ ഗോപിനാഥൻ (62) നെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

പ്രതിയുടെ അയൽപക്കത്ത് താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം ഭയന്നുപോയ കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയും, രക്ഷിതാക്കൾ ഉടൻ തന്നെ പരിയാരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പരിയാരം പൊലീസ് അറിയിച്ചു.

cake tower new
LATEST NEWS
ദേശീയ അവാര്‍ഡിനും മുമ്പ്, സലിം കുമാറിലെ നടനെ തിരിച്ചറിഞ്ഞത് ആ ചിത്രത്തിലൂടെ; പകരം വെക്കാനില്ലാത്ത പ്രതിഭ: പൃഥ്വിരാജ്

ദേശീയ അവാര്‍ഡിനും മുമ്പ്, സലിം കുമാറിലെ നടനെ തിരിച്ചറിഞ്ഞത് ആ ചിത്രത്തിലൂടെ; പകരം വെക്കാനില്ലാത്ത പ്രതിഭ: പൃഥ്വിരാജ്

പകരം വെക്കാനില്ലാത്ത നടനാണ് സലിം കുമാര്‍ എന്ന് പൃഥ്വിരാജ്. സലിം കുമാര്‍ അവലൈബിള്‍ അല്ലാതെ വന്നതു...

മദ്യപിക്കാറുണ്ടെന്ന് പറഞ്ഞ് അപമാനിച്ചു; അന്‍സിബ വീണ്ടും കോടതിയില്‍; ലക്ഷ്മി പ്രിയയ്ക്കും ശ്വേത മേനോനും എതിരെ പരാതി

മദ്യപിക്കാറുണ്ടെന്ന് പറഞ്ഞ് അപമാനിച്ചു; അന്‍സിബ വീണ്ടും കോടതിയില്‍; ലക്ഷ്മി പ്രിയയ്ക്കും ശ്വേത മേനോനും എതിരെ പരാതി

നടി അന്‍സിബ ഹസ്സന്‍ വീണ്ടും കോടതിയില്‍. ലക്ഷ്മി പ്രിയ്‌ക്കെതിരായ പരാതിയിലാണ് അന്‍സിബ കോടതിയെ...