മംഗലപുരം: ഈ വർഷം ജൂൺമാസത്തിൽ വെയിലൂർ വില്ലേജിൽ തോന്നക്കൽ വാലിക്കോണം , വിളയിൽ വീട്ടിൽ നിമേഷിനെ വാക്കുതർക്കത്തെ തുടർന്ന് മാരകമായി കുത്തി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി അഴൂർ ,ശാസ്തവട്ടം ബ്ലോക്ക് നമ്പർ 32 ജെ.ജെ.നിവാസിൽ സന്തോഷ് എന്ന കൊച്ചുമോനെ (വയസ്സ് 38) മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറ് മാസമായി ഇയാൾ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. കൃത്യത്തിന് ശേഷം കണ്ണൂർ തലശ്ശേരിയിലേക്ക് രക്ഷപ്പെട്ട പ്രതി കോഴിക്കോട് ,മലപ്പുറം , വയനാട് ജില്ലകളായി മാറി മാറി താമസിച്ചു. പോലീസിന്റെ പിടിയിലാകാരിരിക്കാനായി മൊബൈൽ ഫോൺ ഇയാൾ ഉപയോഗിച്ചിരുന്നില്ലാ. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധു ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണ സംഘം കോഴിക്കോട് കൊടുവള്ളിയിൽ എത്തി നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.
മോഷണം , പിടിച്ച്പറി ,കൂലിതല്ല് , തുടങ്ങി നിരവധി കേസ്സുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ എക്സൈസിന്റെ കേസ്സുകളിലും പ്രതിയായിട്ടുണ്ട് . മുൻപ് ജയിലിൽ കിടന്ന കൂട്ടുപ്രതികളുടെ സഹായത്തോടെയാണ് വിവിധ ജില്ലകളിൽ ഇയാൾ മാറി മാറി ഒളിവിൽ കഴിഞ്ഞ് വന്നത്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം മംഗലപുരം പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ.സജീഷിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ , എ.സ്സ്.ഐ മാരായ ബി.ദിലീപ് , എസ്. ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.