പോക്സോ കേസിൽ അധ്യാപകന് 79 വർഷം കഠിന തടവും പിഴയും

Aug 3, 2022

seena

കണ്ണൂര്‍: പോക്സോ കേസിൽ അധ്യാപകന് 79 വർഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ. പെരുന്തട്ട നോർത്ത് എൽ പി സ്കൂളിലെ അധ്യാപകൻ പി ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് പല വകുപ്പുകളിലായി ശിക്ഷ ലഭിച്ചത്. തളിപ്പറമ്പ് പോക്സോ കോടതിയുടെതാണ് വിധി. ക്ലാസ് റൂമിൽ വച്ച് അഞ്ച് കുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. 2014 ഫെബ്രുവരി 23 നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. പിന്നീട് സർവ്വീസിൽ നിന്ന് നീക്കം ചെയ്തു. സ്കൂളിലെ പ്രധാനാധ്യാപികയും ഹെൽപ്പ് ഡസ്ക് ടീച്ചറും കേസിലെ രണ്ടും മൂന്നും പ്രതികളായിരുന്നു. ഇവരെ കോടതി വെറുതെ വിട്ടു. 

cake tower new
LATEST NEWS
നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ...

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരിക്കാര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം ആശുപത്രി...