വർക്കലയിൽ കുടുംബ വഴക്കിനെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

Aug 4, 2023

seena

വർക്കല: അയിരൂരിൽ ചാരുംകുഴിയിൽ ദിനേശ്ഭവനിൽ ദിനേശനെയാണ് ബന്ധുവായ ബിനു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ രണ്ടാം തീയതി ബുധനാഴ്ച ദിനേശന്റെ വീട്ടിൽ ബന്ധുവായ ബിനു എത്തുകയും തുടർന്ന് കുടുംബ പ്രശ്നങ്ങൾ സംസാരിച്ച് വാക്കേറ്റവും ഉണ്ടായി. അതേ തുടർന്ന് ദിനേശൻ ബിനുവിനോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു അത് കൈയാങ്കളിയിലായിരുന്നു അവസാനിച്ചത്. ഇതിൻറെ വൈരാഗ്യത്താൽ ബിനു രാത്രി 8 മണിയോടെ ഇടവഴിയിൽ പതിയിരുന്ന് ദിനേശനെ പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു. അക്രമിയായ ബിനു വാളിന്റെ പിടി ഭാഗം വച്ച് ദിനേശന്റെ തലയിലും മുഖത്തും ചുണ്ടിലും ഇടിക്കുകയായിരുന്നു. അതിനുശേഷം വാൾ ഉപയോഗിച്ച് ദിനേശിന്റെ കഴുത്തിൽ ആഞ്ഞു വെട്ടിയ നേരം ദിനേശൻ ഒഴിഞ്ഞു മാറിയതിനാൽ ദിനേശിന്റെ മൂക്കിലും കവിളിലും വെട്ടുകൾ കൊണ്ടു. ദിനേശിന്റെ മൂക്ക് വെട്ടുകൊണ്ട് തൂങ്ങിപ്പോയ അവസ്ഥയിലായിരുന്നു ഗുരുതരമായി പരിക്കേറ്റ ദിനേശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സയിലാണ്. ദിനേശിന്റെ മാതൃസഹോദരി ഭർത്താവാണ് പ്രതിയായ ബിനു. സംഭവദിവസം രാത്രി തന്നെ അയിരൂർ പോലീസ് ബിനുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...