പൊലീസ് തലപ്പത്ത് അഴിച്ചുപണി

Dec 24, 2022

seena

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി കമ്മീഷണർമാർക്കും ഐജിമാർക്കും മാറ്റം നൽകി പൊലീസ് തലപ്പത്ത് അഴിച്ചുപണി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായ സിഎച്ച് നാഗരാജുവാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന സ്പർജൻ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു.

ദക്ഷിണ മേഖല ഐജിയായിരുന്ന പി. പ്രകാശിനെ ഇന്‍റലിജൻസിലേക്ക് മാറ്റി. കെ സേതുരാമനാണ് പുതിയ കൊച്ചി കമ്മീഷണർ. 
രാജ്പാൽ മീണയാണ് പുതിയ കോഴിക്കോട് കമ്മീഷണ‍‍ർ. കെഇ ബൈജു കോഴിക്കോട് ഡിസിപിയാകും. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ വിജിലൻസിൽ നിയമിച്ചു. ഐജിയായി സ്ഥാനകയറ്റം ലഭിച്ച നീരജ് കുമാർ ഗുപ്തയെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ഐജിയായ സ്ഥാനകയറ്റം ലഭിച്ച അക്ബറിനെ ട്രാഫിക് ഐജിയായി നിയമിച്ചു. ഹേമലതയാണ് പുതിയ കണ്ണൂർ റൂറൽ എസ്പി.

അഞ്ച് ഐജിമാർക്ക് എഡിജിപിമാരായും സ്ഥാനകയറ്റം ലഭിച്ചു. എച്ച് വെങ്കിടേഷിനെ ആംഡ് പൊലിസ് ബറ്റാലിയൻ എഡിജിപിയാക്കി. ഗോപേഷ് അഗർവാളിനെ പൊലീസ് അക്കാദമിയിലും ടി വിക്രമിനെ സൈബ‍ർ സുരക്ഷ എഡിജിപിയായും നിയമിച്ചു.
ഐജി അനൂപ് ജോൺ കുരുവിള രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിൽ ഡയറക്ടറായി നിയമിക്കപ്പെട്ടു. നിലവിൽ പൊലീസ് ആസ്ഥാന ഐജിയാണ് അനൂപ് ജോൺ കുരുവിള. റോ മേധാവിയായി ഹോർമിസ് തരകൻ പോയതിന് ശേഷം റോയിൽ ഒരു മലയാളി ഓഫീസർക്ക് ലഭിക്കുന്ന സുപ്രധാന തസ്തികയാണ്.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...