യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം: പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു

Nov 6, 2021

വെമ്പായം: യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

വെമ്പായം കുതിരകുളം അബ്ദുൽ സലാമിന്റെ മകൾ നിസ്സാ ബീവിയെയാണ് വിവാഹം കഴിഞ്ഞ് നാലര മാസം തികഞ്ഞ ദിവസം ഭർതൃ ഗൃഹത്തിലെ ഹാൾ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ആയിരുന്ന പള്ളിപ്പുറം കരിച്ചാറ പള്ളിക്ക് സമീപം ചിറ്റൂർ പറമ്പിൽ വീട്ടിൽ സുധീർ പിതാവ് അഷറഫ്, മാതാവ് നസീമ ബീവി, എന്നിവരും സുധീറിന്റെ മാമ ഷാജി എന്നിവരെ പ്രതി ചേർത്തിരുന്നു.

കഴക്കൂട്ടം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന പി രഘു അന്വേഷിച്ച് ഡി വൈ എസ് പി ഇക്‌ബൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികൾ നാലുപേരും പ്രോസിക്യുഷൻ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലും തെളിവിന്റെ അഭാവത്തിലും പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു കൊണ്ട് കോടതി വെറുതെ വിടുകയായിരുന്നു. ആറ്റിങ്ങൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി നോബിൾ ആണ് കേസിൽ ഉത്തരവിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ ചിറയിൻകീഴ് വി ഷാജി കോടതിയിൽ ഹാജരായി.

സുധീറും ബന്ധുക്കളും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിസാ ബീവിയെ ശാരീരികമായും മാനസികമായും നിരന്തരം ഉപദ്രവിച്ചതിന്റെ മാനസിക സമ്മർദത്തിലാണ് നിസ്സാബീവി ആത്മഹത്യ ചെയ്‌തെന്നായിരുന്നു കേസ്.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...