റോഡരികിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിപിടി കൂടിയ ആട്ടോറിക്ഷാ ഡ്രൈവർമാർ കസ്റ്റഡിയിൽ

Nov 21, 2021

വെള്ളല്ലൂർ മൊട്ടലുവിള ജംഗ്‌ഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിപിടി കൂടിയ ആട്ടോറിക്ഷാ ഡ്രൈവർമാർ കസ്റ്റഡിയിൽ. 19.11.21 വൈകിട്ട് 6.30 മണിയോടെ മൊട്ടലുവിള ജംഗ്ഷനിൽ ആയിരുന്നു സംഭവം. മൊട്ടലിൽ പുതു വീട്ടിൽ സുരേന്ദ്ര കുറുപ്പ്, മൊട്ടലിൽ വീട്ടിൽ അനിൽകുമാർ എന്നിവരെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. മൊട്ടലുവിള ജംഗ്ഷനിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു.

കല്ലു കൊണ്ട് തലയ്ക്കിടിയേറ്റ അനിൽ കുമാറിനും കത്തികൊണ്ട് കഴുത്തിൽ കുത്തു കിട്ടിയ സുരേന്ദ്രക്കുറുപ്പിനും പരിക്കുകൾ പറ്റി. അനിൽ കുമാറിനെ പോലീസ് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സുരേന്ദ്രക്കുറുപ്പ് പോലീസ് നിരീക്ഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

LATEST NEWS
‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം

‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തിൽ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയാണ്...