വർക്കല: സ്വന്തം വീട്ടിൽ 114 സെ. മീ നീളമുള്ള കഞ്ചാവ് ചെടി നട്ട് വളർത്തി പരിപാലിച്ചു വന്ന യുവാവ് പോലീസ് പിടിയിൽ. വർക്കല പനയറ സ്വദേശിയായ
സുരേഷ് (37) ആണ് വർക്കല എക്‌സൈസ് പോലീസ് പിടികൂടിയത്.
വർക്കല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഹരികുമാർ. പി. എസ് പ്രിവന്റ്റീവ് ഓഫീസർമാരായ ഷൈജു. രതീശൻ ചെട്ടിയാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സജീർ, ലിബിൻ, ചന്തു, എക്‌സൈസ് ഡ്രൈവർ ഇഗ്‌നീഷ്യസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.