പോലീസ് സൈബര്‍ഡോമിന് ഐ.എസ്.ഒ 27001 സര്‍ട്ടിഫിക്കറ്റ്

Dec 1, 2021

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഐ.എസ്.ഒ 27001 സര്‍ട്ടിഫിക്കറ്റ് സൈബര്‍ഡോമിന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൈകാര്യം ചെയ്യുന്ന വിവരങ്ങള്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഏജന്‍സികള്‍ക്കാണ് ഐ.എസ്.ഒ 27001 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിയമനിര്‍വ്വഹണ വിഭാഗമാണ് സൈബര്‍ഡോം. കഴിഞ്ഞ നാല് വര്‍ഷമായി തുടര്‍ച്ചയായി ഐ.എസ്.ഒ 27001 സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുവെന്ന പ്രത്യേകതയും കേരളാപോലീസ് സൈബര്‍ഡോമിനുണ്ട്.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...