ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്ക് കമ്യൂണിറ്റി കോളേജിന് കീഴിലുള്ള ത്രിവത്സര വൊക്കേഷണൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം

Aug 26, 2022

seena

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് കോളേജിൽ കമ്യൂണിറ്റി കോളേജിന് കീഴിലുള്ള ത്രിവത്സര വൊക്കേഷണൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓട്ടോ മൊബൈൽ സർവീസിങ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്റ് എന്നീ രണ്ടു കോഴ്‌സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

വിദ്യാഭാസ യോഗ്യത: എസ് എസ് എൽ സി/തത്തുല്യം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.polyadmision.org/dvoc എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷയോടൊപ്പം മതിയായ സർട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി
കമ്യൂണിറ്റി കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 20/09/2022

cake tower new
LATEST NEWS