ആറ്റിങ്ങൽ സർക്കാർ പോളിടെക്നിക് കോളേജിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള ലോഗോ പ്രകാശനം ആറ്റിങ്ങൽ എംഎൽഎ അംബിക ഒ എസ് കോളേജിൽ വച്ച് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഷാജിൽ അന്ത്രു ലോഗോ ഏറ്റുവാങ്ങി. ഓട്ടോമൊബൈൽ HOD പ്രേംജിത്ത് പി സ്വാഗത പ്രസംഗം നടത്തി. പ്രസ്തുത ചടങ്ങിൽ കോളേജിൽ ആരംഭിച്ച സ്റ്റാർട്ട്അപ്പ് കമ്പനികൾ ആയ Man O Lab, Wee O Lab എന്നീ MSME കമ്പനികളുടെ പ്രവർത്തനങ്ങളും ഉൽപ്പന്നങ്ങളും വിശദീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി. പത്മ അന്തരിച്ചു
കോഴിക്കോട്: മുന്മന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ...