പൂജാ ബംപര്‍ ലോട്ടറി: 12 കോടിയുടെ ഭാഗ്യശാലി ആര്?; പൂജാ ബംപര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Nov 28, 2026

തിരുവനന്തപുരം: ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. കിംഗ് സ്റ്റാർ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ jc 234427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് വച്ചത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 50 ലക്ഷം 10 പേര്‍ക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം അഞ്ച് പേര്‍ക്കും ലഭിക്കും.

അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കുമ്പോള്‍ സമാശ്വാസ സമ്മാനം 4 പേര്‍ക്ക് ഒരു ലക്ഷം വീതവും ലഭിക്കും. കൂടാതെ 5000 ( 8100 പേര്‍ക്ക്), 1000 (64800 പേര്‍ക്ക്), 500 (1,29,600 പേര്‍ക്ക് ) 300 (1, 40, 400 പേര്‍ക്ക്) രൂപയും ഉള്‍പ്പെടെ 39,11,20,000 രൂപ സമ്മാനമായി ലഭ്യമാകുന്നതാണ് സമ്മാന ഘടന.

പൂജ ബംപറിന്റെ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ക്രിസ്മസ്പുതുവത്സര ബംപര്‍ വിപണിയിലെത്തും. ടിക്കറ്റിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍വ്വഹിച്ചിരുന്നു

LATEST NEWS
തിരുപ്പരൻകുൺട്രത്തിൽ ഇന്ന് വൈകിട്ട് 5 മണിയോടെ ദീപം തെളിയിക്കും; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ

തിരുപ്പരൻകുൺട്രത്തിൽ ഇന്ന് വൈകിട്ട് 5 മണിയോടെ ദീപം തെളിയിക്കും; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ

മധുര: മധുരയിലെ തിരുപ്പരൻകുൺട്രം മലയിൽ ദീപം തെളിയിക്കുന്നതിലുള്ള ഒരുക്കം അന്തിമഘട്ടത്തിൽ.വൈകിട്ട്...

‘മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് മനുഷ്യന്‍ ഞാനാണ്’; ഓവര്‍ സ്‌നേഹ പ്രകടനം ഇഷ്ടമല്ല: ധ്യാന്‍ ശ്രീനിവാസന്‍

‘മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് മനുഷ്യന്‍ ഞാനാണ്’; ഓവര്‍ സ്‌നേഹ പ്രകടനം ഇഷ്ടമല്ല: ധ്യാന്‍ ശ്രീനിവാസന്‍

മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് ആയ മനുഷ്യന്‍ താനാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ഓവറായി സ്‌നേഹ...