പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Oct 28, 2022

seena

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പിയിലെ വീട് വളഞ്ഞാണ് അര്‍ധരാത്രിയോടെ അറസ്റ്റുണ്ടായത്. രാത്രി 12 മണിയോടെയാണ് പട്ടാമ്പി കരുങ്കരപ്പുള്ളിയിലുള്ള റൗഫിന്റെ വീട്ടിലേക്ക് എന്‍ഐഎ സംഘം എത്തിയത്. വീട്ടിലുള്‍പ്പടെ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. റൗഫ് പോകാനിടയുള്ള സ്ഥലങ്ങള്‍, ബന്ധപ്പെടാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ എന്‍ഐഎ കൃത്യമായി നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെയാണ് ഇയാള്‍ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്.

കഴിഞ്ഞ കുറച്ച് കാലമായി കേരള പോലീസും എന്‍ഐഎ സംഘവും റൗഫിനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...