കുതിര വരുംപോലെ വന്നു, കുതിര പോയപോലെ പോയി; ദിവ്യക്കെതിരെ സുധാകരന്‍

Oct 31, 2024

seena

തിരുവനന്തപുരം: പെട്രോള്‍ പമ്പ് ബിനാമി ഇടപാടില്‍ കമ്മീഷന്‍ കിട്ടാത്തതാണ് ദിവ്യയുടെ ദേഷ്യത്തിന് കാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എഡിഎമ്മിന്റെ മരണത്തില്‍ നീതീപൂര്‍വകമായ അന്വേഷണം നടക്കില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുധാകരന്‍ പറഞ്ഞു. കലക്ടറെ സിപിഎം സ്വാധിനിച്ചുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഒരുകൊലക്കേസിലെ പ്രതിയാണ് ദിവ്യ. എന്നിട്ട് ദിവ്യയെ സിപിഎം സസ്‌പെന്‍ഡ് ചെയ്‌തോ?. ദിവ്യയെ അവര്‍ എതുതരത്തിലും സംരക്ഷിക്കും. അവര്‍ ചെയ്യാന്‍ തീരമാനിച്ചത് അവര്‍ ചെയ്യും അതാണ് സിപിഎം സ്റ്റൈല്‍. എംഡിഎമ്മിന്റെ മരണത്തില്‍ നീതിപൂര്‍വകമായ അന്വേഷണം നടക്കുമെന്നും അതിന്റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും കരുതുന്നില്ല. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. അവരുടെ കുടുംബം കോടതിയില്‍ പോകുമെന്നാണ് മനസിലാക്കുന്നത്. അത് മാത്രമേ രക്ഷയുളളു. ഇവിടുത്തെ പൊലീസ് അന്വേഷിച്ചാല്‍ ഒരുചുക്കും ചുണ്ണാമ്പും ലഭിക്കില്ല’ – സുധാകരന്‍ പറഞ്ഞു.

‘സിപിഎം നേതാക്കള്‍ക്ക് പെട്രോള്‍ പമ്പ് ഒരു ബിസിനസ്സാണ്. അതില്‍ കമ്മീഷന്‍ പറ്റുകയാണ് കാലാകാലങ്ങളായി ഇവര്‍ ചെയ്യുന്നത്. പലര്‍ക്കും ഇതുപോലെ പെട്രോള്‍ പമ്പിന് ലൈസന്‍സ് വാങ്ങിക്കൊടുത്ത് കമ്മീഷന്‍ പറ്റുകയാണ്. ആ കമ്മീഷന്‍ കിട്ടാത്തതിന്റെ ചൂടൂം ചുടലുമാണ് ദിവ്യ കാണിച്ചത് അവിടെ. കുതിരവന്നതുപോലെ വന്നു, കുതിരപോകും പോലെ പോയി, എന്തൊരുവരവും പോക്കുമാണ്. സിനിമിയില്‍ പോലും ഇങ്ങനെ ഒരു രംഗം കാണില്ല’- സുധാകരന്‍ പറഞ്ഞു

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ അവസാനനിമിഷം കെ മുരളീധരന്‍ പങ്കെടുക്കും. അവിടെ മാധ്യമങ്ങള്‍ ഉണ്ടാക്കിയ വിവാദമല്ലാതെ മറ്റൊന്നുമില്ല. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ട് എന്തിനാണ് മാധ്യമങ്ങള്‍ ഇപ്പോഴും ആ കടലാസും പിടിച്ച് നടക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു. ചോര്‍ന്നെന്ന് പറയാന്‍ അത്തരത്തില്‍ ഒരു കത്തൊന്നുമില്ല. അത് ഡിസിസി തീരുമാനത്തിന്റെ ഒരുപതിപ്പാണ്. എവിടെയോ ഇട്ടിടത്ത് നിന്ന് പോയി എന്നുമാത്രമേയുള്ളുവെന്ന് സുധാകരന്‍ പറഞ്ഞു.

cake tower new
LATEST NEWS
പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

പാനമ സിറ്റി: പാനമയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനത്തിനിരയായ മുന്‍ ഡയറ്റ് അധ്യാപകന്‍ കെ കെ...