അയിലം ഗവൺമെന്റ് ഹൈസ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവ ഉദ്ഘാടനം എംഎൽഎ വി.ശശി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എൻ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വേണുഗോപാലൻ നായർ, വാർഡ് മെമ്പർ രമ്യ, അനിൽകുമാർ, എസ്.എം.സി ചെയർമാൻ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രഥമ അധ്യാപകൻ ആർ ശാന്തകുമാർ സ്വാഗതം അർപ്പിച്ചു. ദീർഘകാലം യുഎഇയിൽ പ്രവാസ ജീവിതം നയിക്കുകയും നോർക്ക വെൽഫെയർ ബോർഡ് മുൻ ഡയറക്ടറുമായിരുന്ന കൊച്ചുകൃഷ്ണന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ സ്കൂളിലെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുട്ടിക്ക് 10000 രൂപ തുടർ പഠനത്തിനായി ധനസഹായവും എഞ്ചിനീയറും, പൂർവവിദ്യാർഥിയുമായ ജയചന്ദ്രൻ രണ്ടു കുട്ടികൾക്ക് 5000 രൂപ വീതം ധന സഹായവും നൽകി. കൂടാതെ ജയചന്ദ്രൻ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി. കുട്ടികൾക്ക് അക്ഷരമാലകളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു.

















