കാലാവസ്ഥ ചതിച്ചു ഭക്ഷ്യവസ്തുക്കൾക്ക് തീ വില

Oct 1, 2024

ആഗോള വ്യാപകമായുള്ള കാലാവസ്ഥാ വ്യതിയാനം സാധാരണക്കാർക്കുണ്ടാക്കുന്നത് വലിയ തിരിച്ചടിയാണ്. വരൾച്ച, പേമാരി, കാട്ടുതീ എന്നിവ നേരിട്ട് വിളയുത്പാദനത്തെ ബാധിച്ച സാഹചര്യത്തിലാണ് വില കുതിച്ചുകയറുന്നത്. ബ്രസീൽ മുതൽ വിയറ്റ്നാമും ഓസ്ട്രേലിയയും വരെ പ്രകൃതിക്ഷോഭം മൂലം കടുത്ത വറുതിയിലായി. ഇതോടെ ഈ മേഖലയിലുത്പാദിപ്പിക്കുന്ന വിളകൾ കുറയുകയും വില ഉയരുകയും ചെയ്തു. പഞ്ചസാര, ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾ, കാപ്പി എന്നിവയുടെ വില ക്രമാതീതമായി ഉയരുകയാണ്.

കാർഷികോത്പന്നങ്ങളുടെ വില വർധന പരോക്ഷമായി മറ്റ് ഉത്പന്നങ്ങളുടെ വിലയും ഉയർത്തും. ഗോതമ്പ് വില കൂടുന്നത് ബ്രെഡിന്റെ വില ഉയർത്താം. കൊക്കോയുടെ വില കൂടുന്പോൾ ചോക്കളേറ്റ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് വില വർധിക്കും . ഇങ്ങനെ മൊത്തത്തിൽ ഉപഭോക്താവിന്റെ പോക്കറ്റ് കാലിയാക്കുന്ന തരത്തിൽ ഉത്പന്ന വില ഉയരാനുള്ള സാധ്യതയാണ് കാണുന്നത്.

LATEST NEWS