ഇത്തവണ കരീന കപൂറിനൊപ്പം; പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്

Nov 5, 2024

മേഘ്ന ​ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകനായെത്തുന്നു. കരീന കപൂറാണ് ചിത്രത്തിൽ നായികയായെത്തുക. ദായ്‌റ എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൊലീസുദ്യോ​ഗസ്ഥനായിട്ടായിരിക്കും പൃഥ്വിരാജ് എത്തുകയെന്നും റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നു.

ആയുഷ്മാൻ ഖുറാന, സിദ്ധാർഥ് മൽഹോത്ര എന്നിവരെയായിരുന്നു ചിത്രത്തിനായി ആദ്യം സമീപിച്ചത്. എന്നാൽ മറ്റു ചിത്രങ്ങളുടെ തിരക്കുകൾ കാരണം ഇരുവരും ചിത്രത്തോട് നോ പറയുകയായിരുന്നു. ഇതേത്തുടർന്നാണ് പൃഥ്വിരാജിനെ ചിത്രത്തിനായി പരി​ഗണിച്ചതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിനിമയുടെ കഥയും അത് പങ്കുവയ്ക്കുന്ന മെസേജും ‌പൃഥ്വിയ്ക്ക് ഇഷ്ടമായെന്നും ഇതോടെയാണ് താരം ചിത്രം ചെയ്യാൻ സമ്മതം മൂളിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ചിത്രത്തിന്റെ കരാറിൽ പൃഥ്വിരാജ് ഇതുവരെ ഒപ്പുവച്ചിട്ടില്ല. അക്ഷയ് കുമാറും ടൈഗർ ഷറോഫും പ്രധാന വേഷങ്ങളിലെത്തിയ ബഡേ മിയാൻ ഛോട്ടെ മിയാൻ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ബോളിവുഡിൽ അവസാനമായി അഭിനയിച്ചത്. ദായ്‌റയുടെ ചിത്രീകരണം ഉടനെ തുടങ്ങും. 2012 ൽ പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. റാണി മുഖർജിയായിരുന്നു ചിത്രത്തിലെ നായിക. മലയാളത്തിൽ എംപുരാൻ ആണ് പൃഥ്വിയുടേതായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണിപ്പോൾ.

LATEST NEWS
കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് അഖിലേന്ത്യാ വർക്കിങ്ങ് കമ്മിറ്റിയംഗവുമായിരുന്ന കെ. കരുണാകരൻ്റെ...