പ്രിയങ്കഗാന്ധിയുടെ അറസ്റ്റ്: കോണ്‍ഗ്രസ് അഴൂര്‍ മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധിച്ചു

Oct 6, 2021

അഴൂര്‍ : ഉത്തര്‍പ്രദേശിലെ ലഖീംപൂരിൽ കര്‍ഷക സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി സമരക്കാരെ കൊല്ലുകയും ഈ സംഭവത്തില്‍ പ്രതിഷേധിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംഭവത്തിന് കാരണക്കാരനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടും കോണ്‍ഗ്രസ് അഴൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലുമുക്കില്‍ നിന്ന് പെരുങ്ങുഴിയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന്‌ നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു.

കോൺഗ്രസ്സ് അഴൂര്‍ മണ്ഡലം പ്രസിഡന്റ് ബിജു ശ്രീധറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നേതാക്കളായ വി.കെ. ശശിധരന്‍, ജി. സുരേന്ദ്രന്‍, മാടന്‍വിള നൗഷാദ്, എ.ആര്‍.നിസാര്‍, എസ്.ജി. അനില്‍കുമാര്‍, എം.ഷാബുജാന്‍, പി.ബിജി, ചന്ദ്രബാബു, തോന്നയ്ക്കല്‍ സജാദ്, അലക്സ്, ഉല്ലാസ്, പ്രജി തെറ്റിചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

LATEST NEWS