പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്:പി​എ​സ്‌​സി പി​രി​ച്ചു​വി​ടാ​ൻ വ​ഴി​യു​ണ്ടോ? ഗ​വ​ർ​ണ​ർ നി​യ​മ​സാ​ധ്യ​ത തേ​ടു​ന്നു

Aug 17, 2026

seena

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പി​എ​സ്‌​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കു​ന്നു. പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റോ​ളം പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്ര​പ​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് ഗ​വ​ർ​ണ​ർ ന​ട​ത്തു​ന്ന​ത്.

പി​എ​സ്‌​സി ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ​തി​നാ​ൽ അ​തി​നെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ നി​യ​മ​സാ​ധ്യ​ത സം​ബ​ന്ധി​ച്ചാ​ണ് ഗ​വ​ർ​ണ​ർ നി​യ​മോ​പ​ദേ​ശം തേ​ടി​യ​തെ​ന്നാ​ണ് ലോ​ക്‌​ഭ​വ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. രാ​ഷ്ട്ര​പ​തി വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് റ​ഫ​ർ ചെ​യ്താ​ൽ പി​എ​സ്‌​സി ചെ​യ​ർ​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ഗ​വ​ർ​ണ​ർ​ക്ക് ക​ഴി​യു​മോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

സു​പ്രീം​കോ​ട​തി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഷ്ട്ര​പ​തി​ക്ക് പി​എ​സ്‌​സി​യെ പി​രി​ച്ചു​വി​ടാ​ൻ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സാ​ധി​ക്കു​മോ​യെ​ന്നും ഗ​വ​ർ​ണ​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ലും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ത്തി​ലും ഗ​വ​ർ​ണ​ർ തൃ​പ്ത​ന​ല്ലെ​ന്നാ​ണ് ലോ​ക്‌​ഭ​വ​ൻ വൃ​ത്ത​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം.

രണ്ടു​മാ​സ​മാ​യി വി​വാ​ദം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും കേ​സി​ൽ കാ​ര്യ​മാ​യ വ​ഴി​ത്തി​രി​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് രാ​ജ്ഭ​വ​ന്‍റെ വി​ല​യി​രു​ത്ത​ൽ. പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റോ​ളം പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ പ​രീ​ക്ഷാ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സി​ലാ​ണ് അ​ന്വേ​ഷ​ണം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​ല​പാ​ട്.

അ​തി​നി​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പോ​ലീ​സ് പി​എ​സ്‌​സി​യു​ടെ പ​രീ​ക്ഷാ​വി​ഭാ​ഗ​ത്തി​ലെ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തും കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ സ​മ​ഗ്ര​മാ​യ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​വ​ർ​ണ​ർ നേ​രി​ട്ട് ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കു​ന്ന​ത്.

cake tower new
LATEST NEWS