പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം

Jun 18, 2026

seena

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ ജനറൽ നോളജ് പരീക്ഷണങ്ങൾക്കും പഠനത്തിനുമായി ആശ്രയിക്കുന്ന പിഎസ്‌സി (PSC) ഔദ്യോഗിക ബുള്ളറ്റിനിൽ ഗുരുതരമായ വീഴ്ച. 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുമായി ബന്ധപ്പെട്ട സമകാലിക വിവരങ്ങൾ നൽകിയ പേജിലാണ് അധികൃതർക്ക് വലിയ രീതിയിലുള്ള പിഴവ് സംഭവിച്ചിരിക്കുന്നത്.

​ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത ‘എ പ്രഗ്നന്റ് വിഡോ’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം, ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് ബുള്ളറ്റിനിൽ അച്ചടിച്ചുവന്നിരിക്കുന്നത്. മേയ് 15-ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിന്റെ അവസാന പേജിലെ സമകാലികം കുറിപ്പിലാണ് ഈ വലിയ അബദ്ധമുള്ളത്. പേര് ‘രാജേഷ് തില്ലങ്കേരി’ എന്ന് കൃത്യമായി നൽകിയിട്ടുണ്ടെങ്കിലും ചിത്രം മാറിപ്പോവുകയായിരുന്നു.

​പിഎസ് സി പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു ഔദ്യോഗിക മാധ്യമത്തിൽ ഇത്തരമൊരു ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയുടെ ചിത്രം വന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനുശേഷം ജൂൺ ഒന്നിനും പതിനഞ്ചിനും പുതിയ ബുള്ളറ്റിനുകൾ ഇറങ്ങിയെങ്കിലും ഈ ഗുരുതര പിഴവിന്മേൽ യാതൊരുവിധ തിരുത്തോ വിശദീകരണമോ നൽകാൻ പിഎസ്‌സി ഇതുവരെ തയ്യാറായിട്ടില്ല എന്നതും ഉദ്യോഗാർഥികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...